മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് 2026 ഒക്ടോബർ 6-ന് അബുദാബിയിൽ ആരംഭിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Under the patronage of Mansour bin Zayed, the largest edition of Global Food Week, organised by @ADNECGroup, a Modon company, in partnership with @adafsa_gov, will be held 6-8 October 2026 at @adnecad, supporting efforts to build a resilient and sustainable global food ecosystem. pic.twitter.com/h1ZJWwokXu
— مكتب أبوظبي الإعلامي (@ADMediaOffice) September 17, 2026
അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയാണ് (ADAFSA) ഈ പരിപാടി സംഘടിപ്പിക്കുന്നത്.
2026 ഒക്ടോബർ 6-ന് ആരംഭിക്കുന്ന മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് 2026 ഒക്ടോബർ 8 വരെ നീണ്ട് നിൽക്കും. അബുദാബിയിലെ ADNEC സെന്ററിൽ വെച്ചാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
സുസ്ഥിരതയിലൂന്നിയുള്ള ഭക്ഷ്യ സംവിധാനങ്ങൾ ഒരുക്കുന്നതിൽ ആഗോളതലത്തിൽ തന്നെ ആശയങ്ങൾ കൈമാറുന്നതിനുള്ള ഒരു വേദിയായി അബുദാബിയെ നിലനിർത്തുന്നതിൽ ഈ പരിപാടി പ്രധാന പങ്ക് വഹിക്കുന്നതാണ്. സുസ്ഥിരമായ ഒരു ആഗോള ഭക്ഷ്യ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങളെ ഗ്ലോബൽ ഫുഡ് വീക്ക് പിന്തുണയ്ക്കുന്നു.
ഭക്ഷ്യ, കാർഷിക മേഖലകളിലെ വിദഗ്ദർ, വ്യാവസായിക പ്രമുഖർ തുടങ്ങിയവർ ഈ പരിപാടിയിൽ പങ്കെടുക്കുന്നതാണ്.

