സൗദി അറേബ്യ: വിവിധ മേഖലകളിലായി ആറ് പുതിയ ഡ്രൈവിംഗ് സ്കൂളുകൾ സ്ഥാപിക്കുന്നു

GCC News

രാജ്യത്തിൻറെ വിവിധ മേഖലകളിലായി ആറ് പുതിയ ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

അസീർ, ജിസാൻ, ദമ്മാം മെട്രോപൊളിറ്റൻ പ്രദേശം, ഹൈൽ, മക്ക, അൽ-ജൗഫ് എന്നിവിടങ്ങളിലായി ഓരോ പുതിയ ഡ്രൈവിംഗ് സ്കൂൾ വീതം സ്ഥാപിക്കുമെന്നാണ് ഡയറക്ടറേറ്റ് അറിയിച്ചിരിക്കുന്നത്.

ഈ പദ്ധതിയുമായി സഹകരിക്കാൻ താത്പര്യപ്പെടുന്ന കമ്പനികൾക്കും, സ്ഥാപനങ്ങൾക്കും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന് കീഴിലുള്ള ട്രാഫിക് ലൈസൻസ് വിഭാഗവുമായി ഇമെയിൽ വഴി ബന്ധപ്പെട്ട് കൊണ്ട് ഇതിനായി അപേക്ഷിക്കാവുന്നതാണ്. ഈ അറിയിപ്പ് വന്ന് ഒരു മാസത്തിനുള്ളിൽ ഈ അപേക്ഷകൾ സമർപ്പിക്കേണ്ടതുണ്ട്.