വാണിജ്യ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കുന്നതിന് സാധുതയുള്ള മുനിസിപ്പൽ ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2026 സെപ്റ്റംബർ 23-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
تأكد من حصول منشأتك على الترخيص البلدي قبل ممارسة النشاط، والالتزام بالاشتراطات والأنظمة المعمول بها، فممارسة النشاط دون ترخيص تستوجب اتخاذ الإجراءات الإدارية وفق اللوائح.#بلدية_مسقط#مسقط_مستدامة_مزدهرة#مسقط_بكم_أجمل pic.twitter.com/1BvakBTibq
— بــلدية مسقـــط | Muscat Municipality (@M_Municipality) September 23, 2026
വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് മുന്നോടിയായി സാധുവായ മുനിസിപ്പൽ ലൈസൻസ് നേടണമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നത് ബാധകമായ ചട്ടങ്ങൾ പ്രകാരം ഭരണപരമായ പിഴകൾക്ക് ഇടയാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബിസിനസ്സ് സ്ഥാപനങ്ങൾ നിർബന്ധമായും ബന്ധപ്പെട്ട മുനിസിപ്പൽ ലൈസൻസ് നേടണമെന്നും, തങ്ങളുടെ പ്രവർത്തന മേഖലയുമായി ബന്ധപ്പെട്ട നിബന്ധനകൾ പാലിക്കണമെന്നും, പ്രവർത്തനകാലയളവിൽ ഉടനീളം ലൈസൻസ് സാധുതയുള്ളതാണെന്ന് ഉറപ്പാക്കണമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്. മുനിസിപ്പൽ ലൈസൻസ് ഇല്ലാതെ ബിസിനസ്സ് പ്രവർത്തനങ്ങൾ നടത്തുന്നത് ചട്ടലംഘനമാണെന്നും, നിലവിലുള്ള ചട്ടങ്ങൾ പ്രകാരം ഇതിന്മേൽ ഭരണപരമായ നടപടികൾ സ്വീകരിക്കാൻ ഇടയാക്കിയേക്കാമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Cover Image: Oman News Agency.

