ദുബായ്: പന്ത്രണ്ടാമത് ഗൾഫുഡ് മാനുഫാക്ച്ചറിംഗ് ആരംഭിച്ചു

GCC News

ഗൾഫുഡ് മാനുഫാക്ച്ചറിംഗിന്റെ പന്ത്രണ്ടാമത് പതിപ്പ് 2026 നവംബർ 3-ന് ആരംഭിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും, എമിരേറ്റ്സ് എയർലൈൻ സി ഇ ഓയുമായ H.H. ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂമാണ് ഗൾഫുഡ് മാനുഫാക്ചറിംഗ് 2026 ഉദ്ഘാടനം ചെയ്തത്.

Source: Dubai Media Office.

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ഗൾഫുഡ് മാനുഫാക്ച്ചറിംഗ് 2026 നടക്കുന്നത്. ഈ പ്രദർശനം 2026 നവംബർ 3 മുതൽ നവംബർ 5 വരെ നീണ്ട് നിൽക്കും.

ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യപാനീയ നിർമ്മാണ പ്രദർശനങ്ങളിലൊന്നാണ് ഗൾഫുഡ് മാനുഫാക്ച്ചറിംഗ്. ഇത്തവണത്തെ ഈ മേളയിൽ 79 രാജ്യങ്ങളിൽ നിന്നുള്ള 2,500 പ്രദർശകർക്കൊപ്പം ആഗോളതലത്തിലെ പ്രമുഖ ഭക്ഷ്യ ഉൽപ്പാദകർ, സാങ്കേതിക സേവന ദാതാക്കൾ, ചേരുവകളിലെ വിദഗ്ധർ, വ്യവസായ രംഗത്തെ തീരുമാനങ്ങൾ എടുക്കുന്ന പ്രമുഖർ എന്നിവരും ഒത്തുചേരുന്നു.