യു എ ഇ ദേശീയ ദിനാഘോഷം: സ്വകാര്യ മേഖലയിൽ ഡിസംബർ 1 മുതൽ 3 വരെ അവധി പ്രഖ്യാപിച്ചു

GCC News

യു എ ഇയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബർ 1 മുതൽ 3 വരെ സ്വകാര്യ മേഖലയിൽ അവധിയായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു. ഡിസംബർ 1, ചൊവ്വാഴ്ച്ച സ്മാരക ദിനത്തിന്റെ ഭാഗമായും, ഡിസംബർ 2, 3 (ബുധൻ, വ്യാഴം) തീയ്യതികൾ ദേശീയദിനത്തിന്റെ ഭാഗമായുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

നവംബർ 22-ന് വൈകീട്ടാണ് MOHRE ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

യു എ ഇയിലെ പൊതു മേഖലയിൽ ഡിസംബർ 1 മുതൽ 3 വരെ അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് നേരത്തെ അറിയിച്ചിരുന്നു.