അപരിചിതരുമായി ഫോണിലൂടെ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ ഒമാൻ അധികൃതർ മുന്നറിയിപ്പ് നൽകി. 2026 സെപ്റ്റംബർ 28-നാണ് ഒമാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (NCSI) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
🔴 #تنبيه
— المركز الوطني للإحصاء والمعلومات – عُمان (@NCSIOman) September 28, 2026
يهيب المركز الوطني للإحصاء والمعلومات بالمواطنين والمقيمين ضرورة عدم الإدلاء بأية معلومات أو بيانات خاصة لجهات مجهولة المصدر. pic.twitter.com/Py2g2f7g1m
ഒമാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷന്‍ വേണ്ടി സർവേകൾ നടത്തുകയോ വീടുകൾ സന്ദർശിക്കുകയോ ചെയ്യുന്നുവെന്ന് അവകാശപ്പെട്ട് വിളിക്കുന്ന അപരിചിതർക്ക് വ്യക്തിഗത വിവരങ്ങൾ നൽകരുതെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
അറിയിപ്പിൽ പരാമർശിച്ചിട്ടുള്ള പൊതുജനാഭിപ്രായ സർവേകളുടെ ഭാഗമായി ഫീൽഡ് സർവേകളോ വീടുകൾ സന്ദർശിച്ചുള്ള വിവരശേഖരണമോ തങ്ങൾ നടത്തുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. NCSI-യുടെ അഭിപ്രായ സർവേകൾ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയോ വെബ്സൈറ്റിലൂടെയോ ആണ് പ്രഖ്യാപിക്കാറുള്ളത്.
പ്രതികരിക്കുന്നവരോട് വൺ-ടൈം പാസ്വേഡുകൾ (OTP) ആവശ്യപ്പെടാറില്ലെന്ന് അതോറിറ്റി അറിയിച്ചിട്ടുണ്ട്. വെരിഫിക്കേഷൻ കോഡുകളോ മറ്റ് സുപ്രധാന വിവരങ്ങളോ ഇത്തരത്തിൽ ഫോണിലൂടെ അപരിചിതരുമായി പങ്ക് വെക്കരുതെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.
അംഗീകൃത കോൾ സെന്റർ നമ്പറായ 24219000 വഴിയാണ് ടെലിഫോൺ സർവേകൾ നടത്തുന്നതെന്ന് NCSI അറിയിച്ചു. അതോറിറ്റിയെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് മറ്റ് സ്രോതസ്സുകളിൽ നിന്ന് കോളുകളോ സന്ദേശങ്ങളോ ലഭിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങളോട് NCSI ആഹ്വാനം ചെയ്തിട്ടുണ്ട്.

