ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്വകാര്യ പരിശീലന സ്ഥാപനങ്ങൾക്കെതിരെ ഒമാൻ തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2026 സെപ്റ്റംബർ 29-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഈ അറിയിപ്പ് നൽകിയത്.
بلاغك يصنع فرقًا.. أسهم في الحد من الممارسات التدريبية غير المرخّصة#مهارة_وفرصة#وزارة_العمل pic.twitter.com/IyreFN2WOd
— وزارة العمل -سلطنة عُمان (@Labour_OMAN) September 29, 2026
അംഗീകാരമില്ലാത്ത പരിശീലന പരിപാടികൾ നൽകുന്നതോ, ലൈസൻസ് ഇല്ലാതെ സർട്ടിഫിക്കറ്റുകൾ നൽകുന്നതോ ആയ സ്ഥാപനങ്ങളെക്കുറിച്ചും, വ്യക്തികളെക്കുറിച്ചുമുള്ള വിവരങ്ങൾ അധികൃതരെ അറിയിക്കാൻ പൊതുജനങ്ങളോട് മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.
ഒമാനിൽ ലൈസൻസില്ലാത്ത പരിശീലന പ്രവർത്തനങ്ങൾ തടയുന്നതിനും, പരിശീലനാർത്ഥികളെ സംരക്ഷിക്കുന്നതിനും, പരിശീലന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ഇത്തരം ഒരു അറിയിപ്പ്. ലൈസൻസില്ലാത്ത പരിശീലന സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ Ifd@mol.gov.om എന്ന ഇമെയിൽ വിലാസം വഴി അറിയിക്കാമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

