എക്സ്പോ സിറ്റി ദുബായിൽ നടത്തുന്ന ‘വിന്റർ സിറ്റി’ ശീതകാല ആഘോഷ പരിപാടികൾ 2026 ഡിസംബർ 11-ന് ആരംഭിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
In partnership with Disney+ and under the theme "Once upon a holiday", Expo City Dubai announces the fifth edition of Winter City, running from 11 to 31 December 2026 as part of Al Wasl Season. https://t.co/NXvfwAEmXL
— Dubai Media Office (@DXBMediaOffice) October 19, 2026
അൽ വാസൽ സീസണിന്റെ ഭാഗമായി നടക്കുന്ന വിന്റർ സിറ്റിയുടെ അഞ്ചാം പതിപ്പ് 2026 ഡിസംബർ 11 മുതൽ ഡിസംബർ 31 വരെയാണ് നടക്കുന്നത്.
ഡിസ്നി പ്ലസുമായി സഹകരിച്ച് കൊണ്ട് ‘വൺസ് അപ്പോൺ എ ഹോളിഡേ’ എന്ന പ്രമേയത്തിൽ ഊന്നിയാണ് ഈ ശീതകാല ആഘോഷ പരിപാടികൾ എക്സ്പോ സിറ്റി ദുബായിൽ ഒരുക്കുന്നത്.

ഈ പരിപാടിയുടെ ഭാഗമായി സന്ദർശകർക്ക് സ്ക്രീനുകളിലെ പ്രിയപ്പെട്ട കഥകളെയും കഥാപാത്രങ്ങളെയും നേരിൽ കാണുന്നതിന് അവസരം ലഭിക്കുന്നതാണ്. യു എ ഇയിൽ നിന്നും പുറത്തുനിന്നുമുള്ള കുടുംബങ്ങൾക്കും സന്ദർശകർക്കും മറക്കാനാവാത്ത ഒരു ആഘോഷാനുഭവമായിരിക്കും ഇത്.

ഡിസ്നി, പിക്സാർ, മാർവൽ സ്റ്റുഡിയോസ് തുടങ്ങിയവയിൽ നിന്നുള്ള, ലോകമെമ്പാടുമുള്ള ആളുകൾക്ക് ഏറെ പ്രിയപ്പെട്ട കഥകളെ ആസ്പദമാക്കി ഒരുക്കിയ പ്രത്യേക മേഖലകളിലൂടെ, ഡിസ്നി പ്ലസിലെ മികച്ച കഥകൾ ഇവിടെ സജീവമായി അനുഭവവേദ്യമാകുന്നു. വാൾട്ട് ഡിസ്നി ആനിമേഷൻ സ്റ്റുഡിയോയുടെ ‘ഫ്രോസൺ’, ഡിസ്നി-പിക്സാർ ചിത്രമായ ‘ടോയ് സ്റ്റോറി’, ട്വൻറ്റീത് സെഞ്ച്വറി സ്റ്റുഡിയോയുടെ ‘ഹോം അലോൺ’ തുടങ്ങി, ആഘോഷവേളകളിൽ ഏവരും ഇഷ്ടപ്പെടുന്ന നിരവധി കഥകൾക്കും, സിനിമകൾക്കും ഇവിടെ ജീവൻ വെക്കുന്നതാണ്.
WAM

