ഡെപ്യൂട്ടി ചെയർമാൻ ഓഫ് ദി പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡവലപ്മെന്റ് ആൻഡ് ഫാളൻ ഹീറോസ് അഫയേഴ്‌സ് H.H. ഷെയ്ഖ് തെയ്യബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. 2026 ഒക്ടോബർ 23-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
ذياب بن محمد بن زايد يلتقي ناريندرا مودي، رئيس وزراء جمهورية الهند، على هامش قمة "NDTV" العالمية 2026، حيث ناقش الطرفان أهمية تعزيز الشراكات الدولية لمواكبة المتغيرات العالمية وتحويل التحديات إلى فرص للنمو والازدهار. https://t.co/YlommOsrCo
— مكتب أبوظبي الإعلامي (@ADMediaOffice) October 23, 2026
ന്യൂഡൽഹിയിൽ നടന്ന എൻഡിടിവി വേൾഡ് സമ്മിറ്റ് 2026-ൽ പങ്കെടുക്കുന്നതിനിടെയായിരുന്നു ഈ കൂടിക്കാഴ്ച. യു എ ഇയും ഇന്ത്യയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും സഹകരണത്തെക്കുറിച്ചും ഇരുപക്ഷവും ഈ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ‘സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ’ ചട്ടക്കൂടിനുള്ളിൽ നിന്ന് ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുകൂട്ടരും ആശയവിനിമയം നടത്തി. ഇതിന് പുറമെ, ആഗോള സമ്പദ്‌വ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, വികസന മുന്നേറ്റത്തിൽ സാങ്കേതികവിദ്യയുടെയും കൃത്രിമ ബുദ്ധിയുടെയും പങ്ക്, ആഗോള മാറ്റങ്ങളെ നേരിടുന്നതിനും, വെല്ലുവിളികളെ വളർച്ചയ്ക്കും സമൃദ്ധിക്കുമുള്ള അവസരങ്ങളാക്കി മാറ്റുന്നതിനും അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം, തുടങ്ങിയ ഉച്ചകോടിയുടെ അജണ്ടയിലുള്ള പ്രധാന വിഷയങ്ങളെക്കുറിച്ച് ഇരുപക്ഷവും ചർച്ചകൾ നടത്തി.
Cover Image: Abu Dhabi Media Office.

