ഒമാനിൽ 1374 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂലൈ 3-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 43929 ആയി.
ഇന്ന് രോഗം ബാധിച്ചവരിൽ 839 പേർ ഒമാൻ പൗരന്മാരും, 535 പേർ വിദേശികളുമാണ്. 851 പേർക്ക് കൂടി രോഗം ഭേദമായതോടെ, രാജ്യത്ത് രോഗമുക്തി നേടിയവർ 26169 ആയി. ചികിത്സയിലിരുന്ന 5 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 193 ആയിട്ടുണ്ട്.