യു എ ഇയിലെ സർക്കാർ മേഖലയിലെ ബലിപെരുന്നാൾ അവധി ജൂലൈ 30, വ്യാഴാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സസ് (FAHR) അറിയിച്ചു. ജൂലൈ 30 മുതൽ ഓഗസ്റ്റ് 2, ഞായറാഴ്ച്ച വരെ നാലു ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
അവധിക്ക് ശേഷം ഓഗസ്റ്റ് 3, തിങ്കളാഴ്ച്ച മുതൽ സർക്കാർ മേഖലയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കും.
സ്വകാര്യ മേഖലയിലെ അവധി സംബന്ധമായ അറിയിപ്പുകൾ ഔദ്യോഗികമായി ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ ഔദ്യോഗിക അവധിദിനങ്ങൾ പൊതു-സ്വകാര്യ മേഖലകളിൽ ഒരേ തരത്തിൽ നൽകണമെന്ന കഴിഞ്ഞ വർഷത്തെ യു എ ഇ കാബിനറ്റ് തീരുമാനപ്രകാരം സ്വകാര്യ മേഖലയിലും ഇതേ ദിനങ്ങൾ അവധിയാകാനാണ് സാധ്യത.