സൗദി: വ്യാജ വെബ്സൈറ്റ് ലിങ്കുകളെക്കുറിച്ച് അബ്ഷെർ മുന്നറിയിപ്പ് നൽകി

GCC News

ഔദ്യോഗിക അബ്ഷെർ വെബ്സൈറ്റിന്റെ രൂപത്തിൽ തട്ടിപ്പുകൾ ലക്ഷ്യമിട്ട് നിർമ്മിച്ചിട്ടുള്ള വ്യാജ വെബ്സൈറ്റ് ലിങ്കുകളെക്കുറിച്ച് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി. 2023 ജനുവരി 29-നാണ് അബ്ഷെർ പ്ലാറ്റ്‌ഫോം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

https://www.absher.sa എന്ന വിലാസത്തിലാണ് അബ്ഷെർ സംവിധാനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ലഭ്യമാക്കിയിരിക്കുന്നതെന്ന് അധികൃതർ ഓർമ്മപ്പെടുത്തി. ഈ വെബ്സൈറ്റിലൂടെയോ, അബ്ഷെർ ആപ്പിലൂടെയോ മാത്രം അബ്ഷെർ സേവനങ്ങൾ ഉപയോഗപ്പെടുത്താനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

മറ്റു വിലാസങ്ങൾ ഉപയോഗിച്ച് കൊണ്ട് വരുന്ന സന്ദേശങ്ങൾ, അബ്ഷെർ സംവിധാനത്തിന്റെ പേരിലുള്ള വ്യാജ ലിങ്കുകൾ (WWW.ABSHIR.SA, WWW.ABSHER.COM തുടങ്ങിയവ) എന്നിവയെക്കുറിച്ച് ജാഗ്രത പുലർത്താൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം വിലാസങ്ങൾ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നതിനും, മറ്റു തട്ടിപ്പുകൾക്കും വേണ്ടി നിർമ്മിച്ചിട്ടുള്ള വ്യാജ വെബ്സൈറ്റുകളിലേക്കാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

Cover Image: Pixabay.