ദുബായ്: അൽ മിൻഹാദ് പ്രദേശത്തിന്റെ പേര് ‘ഹിന്ദ് സിറ്റി’ എന്ന് മാറ്റാൻ തീരുമാനിച്ചു

UAE

അൽ മിൻഹാദ് പ്രദേശവും, അതിന്റെ പരിസരപ്രദേശങ്ങളും ഉൾപ്പെടുന്ന മേഖലയുടെ പേര് ‘ഹിന്ദ് സിറ്റി’ എന്ന് പുനർനാമകരണം ചെയ്തുകൊണ്ട് ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിറക്കി. 2023 ജനുവരി 29-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഏതാണ്ട് 83.9 കിലോമീറ്റർ വിസ്തൃതിയുള്ള ഒരു മേഖലയുടെ പേരിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഈ മേഖലയെ ഹിന്ദ് 1, ഹിന്ദ് 2, ഹിന്ദ് 3, ഹിന്ദ് 4 എന്നിങ്ങനെ നാല് പ്രത്യേക സോണുകളായി തിരിച്ചിട്ടുണ്ട്.

എമിറേറ്റ്സ് റോഡ്, ദുബായ് – അൽ ഐൻ റോഡ്, ജബൽ അലി – ലെഹ്‌ബാബ് റോഡ് തുടങ്ങിയ പ്രധാന പാതകൾ ഈ മേഖലയിലൂടെയാണ് കടന്ന് പോകുന്നത്.

With inputs from WAM. Cover Image: WAM.