ജൂൺ 1 മുതൽ ദുബായ് മെട്രോ ഗ്രീൻ ലൈനിന്റെ പ്രവർത്തന സമയങ്ങളിൽ മാറ്റം വരുത്തുന്നതായി RTA

UAE

2021 ജൂൺ 1 മുതൽ ദുബായ് മെട്രോ ഗ്രീൻ ലൈനിന്റെ പ്രവർത്തന സമയങ്ങളിൽ മാറ്റം വരുത്തുന്നതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്സ് അതോറിറ്റി (RTA) അറിയിച്ചു. ജൂൺ 1 മുതൽ ഗ്രീൻ ലൈനിലെ സേവനങ്ങൾ രാവിലെ 5 മണി മുതൽ ആരംഭിക്കുന്നതാണ്.

മെയ് 24, തിങ്കളാഴ്ച്ച രാവിലെയാണ് RTA ഇക്കാര്യം അറിയിച്ചത്. ഈ അറിയിപ്പ് പ്രകാരം ജൂൺ 1 മുതൽ ദുബായ് മെട്രോ ഗ്രീൻ ലൈനിലെ സർവീസുകൾ താഴെ പറയുന്ന സമയക്രമത്തിലാണ് പ്രവർത്തിക്കുന്നത്:

  • ശനിയാഴ്ച്ച മുതൽ ബുധനാഴ്ച്ച വരെ: രാവിലെ 5 മുതൽ രാത്രി 12 മണിവരെ.
  • വ്യാഴാഴ്ച്ച – രാവിലെ 5 മുതൽ രാത്രി 1 മണിവരെ.
  • വെള്ളിയാഴ്ച്ച – രാവിലെ 10 മുതൽ രാത്രി 1 മണിവരെ.

2021 ജൂൺ 1 മുതൽ ദുബായ് മെട്രോയുടെ റൂട്ട് 2020-യിൽ രണ്ട് പുതിയ മെട്രോ സ്റ്റേഷനുകൾ പ്രവർത്തനമാരംഭിക്കുമെന്ന് ദുബായ് RTA ഡയറക്ടർ ജനറൽ മത്തർ മുഹമ്മദ് അൽ തയർ നേരത്തെ അറിയിച്ചിരുന്നു.