അബുദാബി: പൊതു ബീച്ചുകളിലെ സമയക്രമങ്ങളിൽ മാറ്റം വരുത്തി

UAE

അബുദാബി സിറ്റിയിലെ പൊതു ബീച്ചുകളിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്ന സമയക്രമങ്ങളിൽ മാറ്റം വരുത്തിയതായി മുൻസിപ്പൽ അധികൃതർ അറിയിച്ചു. ശീതകാല മാസങ്ങളിൽ ബീച്ചിലെത്തുന്ന സന്ദർശകർക്ക്, രാവിലെ 7 മുതൽ സൂര്യാസ്തമനം വരെയായിരിക്കും നീന്തുന്നതിനുള്ള അനുവാദം നൽകുക, എന്ന് അബുദാബി സിറ്റി മുൻസിപ്പാലിറ്റിയും, ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാസ്പോർട്ടും (DMT) സെപ്റ്റംബർ 30-നു സംയുക്തമായി ട്വിറ്ററിലൂടെ വ്യക്തമാക്കി.

https://twitter.com/AbuDhabi_ADM/status/1311229827567976449

കൊറോണ വൈറസ് പശ്ചാത്തലത്തിൽ മാർച്ച് മാസം മുതൽ അടച്ചിട്ടിരുന്ന എമിറേറ്റിലെ ബീച്ചുകൾ ജൂലൈ 3 മുതലാണ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തത്. മാസ്കുകൾ, 2 മീറ്റർ എങ്കിലും സമൂഹ അകലം തുടങ്ങിയ കർശന ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങളോടെയാണ് ബീച്ചിലേക്ക് സന്ദർശകർക്ക് പ്രവേശനം നൽകുന്നത്.