പുതുവർഷം: അബുദാബിയിൽ പാർക്കിംഗ് സൗജന്യം

GCC News

പുതുവർഷവുമായി ബന്ധപ്പെട്ട് 2025 ജനുവരി 1, ബുധനാഴ്ച എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് അബുദാബി മൊബിലിറ്റി അറിയിച്ചു. 2024 ഡിസംബർ 30-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം, 2025 ജനുവരി 1, ബുധനാഴ്ച മുതൽ 2025 ജനുവരി 2, വ്യാഴാഴ്ച രാവിലെ 8:00 മണി വരെ അബുദാബിയിലെ ഉപരിതല പൊതു പാർക്കിംഗ് ഇടങ്ങളിൽ വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാവുന്നതാണ്. മുസഫ ഇൻഡസ്ട്രിയൽ മേഖലയിലെ M18 ട്രക്ക് പാർക്കിംഗ് ഏരിയ ഈ കാലയളവിൽ സൗജന്യമാക്കിയതായും അബുദാബി മൊബിലിറ്റി അറിയിച്ചിട്ടുണ്ട്.

വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ അനുവാദമില്ലാത്ത ഇടങ്ങളിലോ, മറ്റു വാഹനങ്ങളെ തടയുന്ന രീതിയിലോ, ഗതാഗതത്തിന് തടസമുണ്ടാക്കുന്ന രീതിയിലോ വാഹനങ്ങൾ നിർത്തി ഇടരുതെന്നും അബുദാബി മൊബിലിറ്റി ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാത്രി 9 മുതൽ രാവിലെ 8 വരെ റസിഡന്റ് പാർക്കിങ്ങുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കാനും അബുദാബി മൊബിലിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.

2025 ജനുവരി 1, ബുധനാഴ്ച ഡാർബ് ടോൾ ഗേറ്റ് സംവിധാനം സൗജന്യമാക്കിയതായും അബുദാബി മൊബിലിറ്റി അറിയിച്ചിട്ടുണ്ട്.