യു.എ.ഇ – മൂടൽമഞ്ഞും തണുപ്പും തുടരുന്നു

GCC News

പൊതുവെ മൂടിക്കെട്ടിയ കാലാവസ്ഥ തുടരുന്ന യു എ ഇയിൽ ഇന്ന് രാവിലെയും പല ഭാഗങ്ങളിലും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു. കാഴ്ചമറയ്ക്കുന്ന സാഹചര്യങ്ങളെ മറികടക്കാനുള്ള ശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങിങ്ങിന് കാലാവസ്ഥാകേന്ദ്രങ്ങൾ ജാഗ്രത നിർദ്ദേശം നൽകി. വാരാന്ത്യത്തിലും തണുപ്പും മൂടിക്കെട്ടിയ കാലാവസ്ഥയും തുടരാനാണ് സാധ്യത.

അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവിൽ രാത്രികാലങ്ങളിൽ വരുന്ന വലിയ ഉയർച്ച അടുത്ത ദിവസങ്ങളിലും പുലർച്ചെയുള്ള മൂടൽമഞ്ഞിനു കാരണമാകാമെന്നതിനാൽ വാരാന്ത്യയാത്രകളിൽ ജാഗ്രത പാലിക്കുക.