യു എ ഇയുടെ അമ്പത്തിരണ്ടാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി അബുദാബിയിലെ സർക്കാർ മേഖലയിൽ 2023 ഡിസംബർ 2 മുതൽ 4 വരെ അവധി പ്രഖ്യാപിച്ചു. 2023 നവംബർ 23-ന് അബുദാബി മീഡിയ ഓഫീസാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, 2023 ഡിസംബർ 2, ശനിയാഴ്ച്ച മുതൽ 2023 ഡിസംബർ 4, തിങ്കളാഴ്ച്ച വരെ അബുദാബിയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാഷണൽ ഡേയുമായി ബന്ധപ്പെട്ട ഔദ്യോഗിക അവധിദിനങ്ങളായിരിക്കും. അവധിയ്ക്ക് ശേഷം സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം 2023 ഡിസംബർ 5, ചൊവ്വാഴ്ച്ച മുതൽ പുനരാരംഭിക്കുന്നതാണ്.
2023 ഡിസംബർ 1-ന് റിമോട്ട് വർക്കിങ്ങ് (ജീവനക്കാർ നേരിട്ട് എത്തേണ്ടതായ പദവികളിൽ ഒഴികെ) നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്