യു എ ഇ: സ്വകാര്യ മേഖലയിലെ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു

featured GCC News

രാജ്യത്തെ സ്വകാര്യ മേഖലയിലെ ഈദുൽ ഫിത്ർ അവധി സംബന്ധിച്ച് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിപ്പ് പുറത്തിറക്കി. 2024 ഏപ്രിൽ 1-നാണ് MoHRE ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം യു എ ഇയിലെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന ജീവനക്കാർക്ക് റമദാൻ 29 (2024 ഏപ്രിൽ 8) മുതൽ ശവ്വാൽ 3 വരെ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പൊതുമേഖലയിലെ ഈദ് അവധി സംബന്ധിച്ച് യു എ ഇ ക്യാബിനറ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തിയിരുന്നു.