അബുദാബി: സൗദി നാഷണൽ ഡേ ആഘോഷിച്ചു

UAE

സൗദി അറേബ്യയുടെ തൊണ്ണൂറ്റിരണ്ടാമത് ദേശീയ ദിനം അബുദാബിയിൽ ആഘോഷിച്ചു.

ഇതിന്റെ ഭാഗമായി 2022 സെപ്റ്റംബർ 23, വെള്ളിയാഴ്ച എമിറേറ്റിലെ പ്രധാന കെട്ടിടങ്ങൾ ·സൗദി അറേബ്യയുടെ ദേശീയ പതാകയുടെ നിറത്തിലുള്ള വർണ്ണവിളക്കുകളാൽ അലങ്കരിച്ചിരുന്നു.

Source: Abu Dhabi Media Office.
Source: Abu Dhabi Media Office.
Source: Abu Dhabi Media Office.

പതിറ്റാണ്ടുകളായി സുസ്ഥിര വികസനത്തിന്റെയും, പരസ്പര സാഹോദര്യത്തിന്റെയും മാതൃകയാണ് സൗദി അറേബ്യയും, യു എ ഇയും തമ്മിലുള്ള ബന്ധമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

തൊണ്ണൂറ്റിരണ്ടാമത് ദേശീയ ദിനം ആചരിക്കുന്ന വേളയിൽ സൗദി അറേബ്യയിലെ ഭരണാധികാരികളെ ആശംസിക്കുന്നതായും, വരും കാലങ്ങളിൽ സൗദി അറേബ്യ കൂടുതൽ പുരോഗതിയും, അഭിവൃദ്ധിയും കൈവരിക്കട്ടെ എന്ന് ആശംസിക്കുന്നതായും അബുദാബി മീഡിയ ഓഫീസ് കൂട്ടിച്ചേർത്തു.

Cover Image: Abu Dhabi Media Office.