അബുദാബി കിരീടാവകാശിയുടെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനം പൂർത്തിയായി

UAE

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കിയ അബുദാബി കിരീടാവകാശി H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിൽ നിന്ന് മടങ്ങി. 2024 സെപ്റ്റംബർ 10-ന് രാത്രിയാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കിയ അബുദാബി കിരീടാവകാശി മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നാണ് മടങ്ങിയത്.

Source: Abu Dhabi Media Office.

തന്റെ ഇന്ത്യ സന്ദർശന വേളയിൽ ലഭിച്ച ഊഷ്മളമായ വരവേൽപ്പിനും ആതിഥ്യമര്യാദയ്ക്കും അബുദാബി കിരീടാവകാശി നന്ദി അറിയിച്ചു. ഇത് ഇന്ത്യ – യു എ ഇ ബന്ധത്തിന്റെ ശക്തിയും, ആഴവും വെളിപ്പെടുത്തുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി അബുദാബി കിരീടാവകാശി H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2024 സെപ്റ്റംബർ 8, ഞായറാഴ്ച ഇന്ത്യയിലെത്തിയിരുന്നു.

തുടർന്ന് അദ്ദേഹം ഇന്ത്യൻ രാഷ്‌ട്രപതി, പ്രധാനമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ, യു എ ഇ ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും സുസ്ഥിരതയിലൂന്നിയുള്ള സാമ്പത്തിക വളർച്ച സാധ്യമാക്കുന്ന മേഖലകൾ കണ്ടെത്തി സഹകരണം ഉറപ്പാക്കുന്നതിനുള്ള കൂടുതൽ മാർഗങ്ങളെക്കുറിച്ചും അദ്ദേഹം ഇന്ത്യൻ നേതാക്കളുമായി ചർച്ചകൾ നടത്തി.

ഇന്ത്യ – യു എ ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) അടിസ്ഥാനമാക്കിയുള്ള ഏതാനം പുതിയ തന്ത്രപ്രധാനമായ കരാറുകളുടെ പ്രഖ്യാപനവും ഈ ചർച്ചകളുടെ ഭാഗമായി നടന്നിരുന്നു.

തുടർന്ന് മുംബൈയിൽ വെച്ച് നടന്ന ഇന്ത്യ – യു എ ഇ ബിസിനസ് ഫോറത്തിലും അബുദാബി കിരീടാവകാശി പങ്കെടുത്തു.