എമിറേറ്റിലെ ഹരിതഇടങ്ങൾ സംരക്ഷിക്കുന്നതിനുള്ള പരിശ്രമങ്ങളുടെ ഫലങ്ങൾ സംബന്ധിച്ച് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് (DMT) ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി. അബുദാബിയിലെ ഹരിതഇടങ്ങളുടെ വിസ്തൃതി കൂട്ടുന്നതിനും, എമിറേറ്റിൽ കൂടുതൽ മരങ്ങൾ വെച്ച് പിടിപ്പിക്കുന്നതിനുമായി DMT നടപ്പിലാക്കിയിട്ടുള്ള വിവിധ പദ്ധതികളുടെ നേട്ടങ്ങൾ ഇതിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എമിറേറ്റിൽ ആകെ അഞ്ച് ദശലക്ഷത്തിലധികം മരങ്ങളുണ്ടെന്ന് DMT ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. അബുദാബി നഗരത്തിന്റെ ഏഴ് ശതമാനം ഭാഗവും മരങ്ങൾ ഉൾക്കൊള്ളുന്നതായി DMT എടുത്ത് കാട്ടി.
അൽ ഐനിലെ 15 ശതമാനം ഇടങ്ങളിലും, അൽ ദഫ്റ മേഖലയുടെ 30 ശതമാനം ഇടങ്ങളിലും മരങ്ങൾ ഉള്ളതായി DMT വ്യക്തമാക്കി. ഈ പദ്ധതികളുടെ ഭാഗമായി അബുദാബിയിലെ സ്വാഭാവിക ആവസവസ്ഥയ്ക്കിണങ്ങിയ ഗാഫ്, വേപ്പ് (നീം), പന, അരക്, മാർഖ് ഉൾപ്പടെയുള്ള വൃക്ഷങ്ങൾ DMT നട്ടുപിടിപ്പിക്കുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.
അബുദാബിയിലെ ആവസവസ്ഥയിലെ ജൈവവൈവിദ്ധ്യത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനും, നാഗരിക ക്ഷേമത്തിൽ ഊന്നിയുള്ള പ്രവർത്തങ്ങൾ പ്രോത്സാഹിപ്പിക്കുന്നതുമായി ആസൂത്രിത പദ്ധതികൾ നടപ്പിലാക്കുന്നതും, പഠനങ്ങൾ നടത്തുന്നതും ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ നിരന്തരം നടത്തിവരുന്നതായി DMT വ്യക്തമാക്കി.
Cover Image: Abu Dhabi Media Office.