ദുബായ്: ലോക പോലീസ് ഉച്ചകോടി ആരംഭിച്ചു

featured GCC News

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് നടക്കുന്ന ലോക പോലീസ് ഉച്ചകോടിയുടെ രണ്ടാം പതിപ്പ് 2023 മാർച്ച് 7, ചൊവ്വാഴ്ച ആരംഭിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

Source: WAM.

യു എ ഇ ഉപരാഷ്ട്രപതിയും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് ദുബായ് പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് സംഘടിപ്പിക്കുന്ന ഈ ത്രിദിന ഉച്ചകോടി നടക്കുന്നത്.

Source: WAM.

നിലവിൽ പോലീസ് സേനകൾ നേരിടുന്ന വെല്ലുവിളികൾ സംബന്ധിച്ച സമഗ്രപഠനങ്ങൾ നടത്തുന്നതിനും, നിയമപാലനമേഖലയിലും, സുരക്ഷാ മേഖലയിലുമുള്ള ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങളും തന്ത്രങ്ങളും നൂതനത്വങ്ങളും പരിചയപ്പെടുന്നതിനും സമാനതകളില്ലാത്ത പ്ലാറ്റ്‌ഫോമാണ് ലോക പോലീസ് ഉച്ചകോടി.

Source: WAM.

ഏറ്റവും പുതിയ സാങ്കേതികവിദ്യകളും സേവനങ്ങളും അവതരിപ്പിക്കുന്നതിനും, ഇവയെക്കുറിച്ചുള്ള ചർച്ചകൾ സംഘടിപ്പിക്കുന്നതിനും, ഇത്തരം സേവനങ്ങൾ വില്പന ചെയ്യുന്നതിനും, വാങ്ങുന്നതിനും പോലീസ് സേനകൾക്കും, അന്താരാഷ്ട്ര കമ്പനികൾക്കും ഈ ഉച്ചകോടി അവസരമൊരുക്കുന്നു.

Source: WAM.

അത്യാധുനിക പോലീസിംഗ്, സുരക്ഷാ സാങ്കേതിക സേവന മേഖലകളിലെ അതിനൂതനമായ സേവനങ്ങൾ ലഭ്യമാക്കുന്ന ഒരു അതുല്യമായ ആഗോള പ്രദർശനമാണിത്.

Source: WAM.

വിവിധ വിഭാഗങ്ങളിലുള്ള പ്രമുഖ അന്തർദേശീയ, പ്രാദേശിക നിർമ്മാതാക്കളെയും സേവന ദാതാക്കളെയും ഈ ഉച്ചകോടി ഒരു കുടകീഴിൽ അണിനിരത്തുന്നു. ദേശീയ സുരക്ഷ, തീവ്രവാദ വിരുദ്ധത, ഫോറൻസിക്, പോലീസ് നവീകരണം, പോലീസ് പ്രതിരോധവും ആരോഗ്യവും; സൈബർ കുറ്റകൃത്യങ്ങൾ, കുറ്റകൃത്യങ്ങൾ തടയലും കണ്ടെത്തലും എന്നിവ ഉൾപ്പടെ വിവിധങ്ങളായ വിഷയങ്ങൾ ഈ ഉച്ചകോടിയിൽ അവതരിപ്പിക്കുന്നതാണ്.

WAM