മാസപ്പിറവി ദൃശ്യമായി; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ റമദാൻ ഒന്ന് തിങ്കളാഴ്ച

GCC News

യു എ ഇ, സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങളിൽ ഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2024 മാർച്ച് 11, തിങ്കളാഴ്ചയായിരിക്കും.

യു എ ഇയിൽ റമദാൻ ഒന്ന് 2024 മാർച്ച് 11, തിങ്കളാഴ്ചയായിരിക്കുമെന്ന് രാജ്യത്തെ മൂൺ സൈറ്റിങ്ങ് കമ്മിറ്റി പ്രഖ്യാപിച്ചു. 2024 മാർച്ച് 10-ന് രാത്രിയാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2024 മാർച്ച് 11, തിങ്കളാഴ്ച്ച മുതൽ റമദാൻ ആരംഭിക്കുമെന്ന് സൗദി സുപ്രീം കോർട്ട് അറിയിച്ചിട്ടുണ്ട്. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അതേസമയം മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2024 മാർച്ച് 12, ചൊവ്വാഴ്ചയായിരിക്കുമെന്ന് ഒമാനിലെ മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് അറിയിച്ചിട്ടുണ്ട്.