റമദാൻ: മതപരമായ പ്രവർത്തനങ്ങൾ, ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് അബുദാബിയിൽ പാലിക്കേണ്ടതായ COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ

featured UAE

ഈ വർഷത്തെ റമദാനിൽ മതപരമായ പ്രവർത്തനങ്ങൾ, ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് എമിറേറ്റിൽ ബാധകമാക്കിയിട്ടുള്ള COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് അബുദാബി എമെർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിപ്പ് നൽകി. റമദാൻ മാസത്തിൽ എമിറേറ്റിലെ വിവിധ മേഖലകളിൽ നടപ്പിലാക്കുന്ന COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് നൽകിയ അറിയിപ്പിലാണ് മതപരമായ പ്രവർത്തനങ്ങൾ, ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് പാലിക്കേണ്ടതായ സുരക്ഷാ മാനദണ്ഡങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

Photo Source: Abu Dhbai Media Office.

മതപരമായ പ്രവർത്തനങ്ങൾ, ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് അബുദാബിയിൽ പാലിക്കേണ്ടതായ COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ:

  • COVID-19 രോഗബാധിതർ നോമ്പെടുക്കുന്നതിന് മുൻപായി ഒരു ഡോക്ടറുമായി കൂടിയാലോചിക്കേണ്ടതാണ്.
  • സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് പള്ളികളിൽ ആളുകൾ ഒത്ത് ചേർന്നുള്ള പ്രാർത്ഥനകൾ അനുവദിക്കുന്നതാണ്. ഇശാ, താറാവിഹ് പ്രാർത്ഥനകൾക്ക് 30 മിനിറ്റ് സമയമാണ് പള്ളികളിൽ അനുവദിക്കുന്നത്.
  • സകാത്ത് നൽകുന്നതിനായി ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കേണ്ടതാണ്.
  • ഇഫ്താർ, സുഹുർ എന്നിവയ്ക്കായി ഒരു കുടുംബത്തിലെ ഒരേ വീട്ടിൽ തന്നെ താമസിക്കുന്നവർക്ക് മാത്രമാണ് ഒത്ത് ചേരാൻ അനുമതി നൽകിയിട്ടുള്ളത്.
  • പൊതുഇടങ്ങളിലും, പള്ളികളിലും, വീടുകളിലും, ഭക്ഷണശാലകളിലും അവയുടെ പരിസരങ്ങളിലും ഇഫ്താർ ഭക്ഷണ വിതരണം അനുവദിക്കുന്നതല്ല. പ്രത്യേക അനുമതി നൽകിയിട്ടുള്ള സംഘടനകൾക്ക് മാത്രമാണ് ഇതിന് അനുമതി.
  • മതപരമായ പഠനപരിപാടികൾ, പ്രഭാഷണം മുതലായവ ഡിജിറ്റൽ രൂപത്തിൽ മാത്രമാണ് അനുവദിക്കുന്നത്.

ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പൊതുസമൂഹത്തോട് അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ കർശനമാക്കുമെന്നും അധികൃതർ വ്യക്തമാക്കി. നിയമലംഘകർക്കെതിരെ അറ്റോർണി ജനറൽ തലത്തിൽ നടപടികൾ സ്വീകരിക്കുന്നതാണ്.