അബുദാബി – അൽ ഐൻ റോഡിൽ (E22) 2022 ഓഗസ്റ്റ് 17, ബുധനാഴ്ച മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു. 2022 ഓഗസ്റ്റ് 15-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
E22 റോഡിൽ അബുദാബിയിലേക്കുള്ള ദിശയിൽ ഏതാനം ഭാഗത്താണ് ഈ ഗതാഗത നിയന്ത്രണം. അബുദാബി സിറ്റിയിലേക്കുള്ള ദിശയിൽ, ബനി യാസ് പബ്ലിക് പാർക്കിനും, അൽ ഖനദീർ സ്ട്രീറ്റിനും സമീപത്ത് വെച്ച് ഈ റോഡിലെ വലത്ത് വശത്തെ രണ്ട് ലെയിനിൽ ട്രാഫിക് അനുവദിക്കുന്നതല്ല.
ഈ ഗതാഗത നിയന്ത്രണം 2022 ഓഗസ്റ്റ് 21, ഞായറാഴ്ച വരെ തുടരും. ഈ മേഖലയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
Cover Image: WAM.