അബുദാബി: ഡാർബ് ആപ്പിലൂടെ മവാഖിഫ് പാർക്കിംഗ് ഫീസ് അടയ്ക്കുന്നത് സംബന്ധിച്ച് ITC അറിയിപ്പ് നൽകി

GCC News

ഡാർബ് സ്മാർട്ട് ആപ്പ് ഉപയോഗിച്ച് കൊണ്ട് മവാഖിഫ് പാർക്കിംഗ് ഫീസ് അടയ്ക്കുന്നതിന്റെ നടപടിക്രമങ്ങൾ സംബന്ധിച്ച് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിപ്പ് നൽകി. 2022 മെയ് 11-നാണ് ITC ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തിറക്കിയത്.

ഡാർബ് സ്മാർട്ട് ആപ്പ് ഉപയോഗിച്ച് കൊണ്ട് മവാഖിഫ് പാർക്കിംഗ് ഫീസ് ലളിതമായി അടയ്ക്കാമെന്ന് ITC ഈ അറിയിപ്പിലൂടെ വ്യക്തമാക്കി. ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ മുതലായ ഇടങ്ങളിൽ നിന്ന് ഡാർബ് സ്മാർട്ട് ആപ്പ് ഡൌൺലോഡ് ചെയ്യാവുന്നതാണ്.

ഡാർബ് ആപ്പിലൂടെ മവാഖിഫ് പാർക്കിംഗ് ഫീസ് അടയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ:

  • ഡാർബ് ആപ്പിലെ ‘പേ ഫോർ പാർക്കിംഗ്’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
  • പാർക്കിംഗ് ടൈപ്പ് തിരഞ്ഞെടുക്കുക.
  • വാഹനം പാർക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന മണിക്കൂർ തിരഞ്ഞെടുക്കുക.
  • ‘പേ’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • പാർക്കിംഗ് ഫീസ് നിങ്ങളുടെ ഡാർബ് വാലറ്റിൽ നിന്ന് അടയ്ക്കുന്നതാണ്.

എമിറേറ്റിലെ വാഹന ഉടമകൾക്ക് മവാഖിഫ് പാർക്കിംഗ് ഫീസ് ഇനി മുതൽ ഡാർബ് സ്മാർട്ട് ആപ്പ് ഉപയോഗിച്ച് അടയ്ക്കാമെന്ന് ITC 2022 ഏപ്രിൽ 15-ന് അറിയിച്ചിരുന്നു. ഡാർബ് ആപ്പിലെ ഇ-വാലറ്റ് സംവിധാനത്തിലൂടെയാണ് മവാഖിഫ് പാർക്കിംഗ് ഫീസ് അടയ്ക്കുന്നതിനുള്ള സേവനം ലഭ്യമാക്കുന്നത്.

Cover Image: WAM.