അബുദാബി: അൽ മഖ്‌ത പാലത്തിൽ ജൂലൈ 12 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

GCC News

അൽ മഖ്‌ത പാലത്തിൽ 2022 ജൂലൈ 12 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു. ഇതിന്റെ ഭാഗമായി പാലത്തിൽ ഇരുവശത്തേക്കും 2 ലേനുകൾ വീതം താത്‌കാലികമായി അടച്ചിടുന്നതാണ്.

2022 ജൂലൈ 11-ന് വൈകീട്ടാണ് ITC ഇക്കാര്യം അറിയിച്ചത്. 2022 ജൂലൈ 12 മുതൽ ജൂലൈ 16, ശനിയാഴ്ച രാവിലെ 5.30 വരെയാണ് ഈ ഭാഗിക നിയന്ത്രണം.

Source: Abu Dhabi ITC.

2022 ജൂലൈ 12, ചൊവ്വാഴ്ച രാവിലെ 5.30 മുതൽക്കാണ് അൽ മഖ്‌ത പാലത്തിലെ ഇരുവശത്തേക്കുമുള്ള ഇടത് വശം ചേർന്നുള്ള രണ്ട് വരി ഗതാഗതം താത്‌കാലികമായി നിർത്തലാക്കുന്നത്. റോഡിൽ ജാഗ്രത പുലർത്താനും, ഭാഗിക ഗതാഗത നിയന്ത്രണം നിലനിൽക്കുന്ന കാലയളവിൽ ആവശ്യമെങ്കിൽ മറ്റു റോഡുകൾ ഉപയോഗിക്കാനും ITC ഡ്രൈവർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Cover Image: WAM