അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി ഒരു പ്രത്യേക വേനൽ സുരക്ഷാ പ്രചാരണ പരിപാടിയ്ക്ക് തുടക്കമിട്ടു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
‘ഡോണ്ട് കോമ്പ്രമൈസ്: യുവർ സമ്മർ ഈസ് സേഫ്’ എന്ന പേരിലുള്ള ഈ പ്രചാരണ പരിപാടി പൊതുസമൂഹത്തിനിടയിൽ വേനൽക്കാല സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ലക്ഷ്യമിടുന്നു. അതോറിറ്റിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും സമാനമായ വേനൽ സുരക്ഷാ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
വേനക്കാലത്ത് ഉണ്ടാകാൻ സാധ്യതയുള്ള തീപിടുത്തം, മറ്റു അപകടങ്ങൾ എന്നിവയെ തടയുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്‌കരിക്കുന്നതിനാണ് അതോറിറ്റി ഈ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി, ഇത്തരം അടിയന്തിര സാഹചര്യങ്ങളിൽ എങ്ങിനെ പ്രതികരിക്കണം എന്നതിനെക്കുറിച്ച് കുടുംബങ്ങളെയും, പൊതുജനങ്ങളെയും പരിശീലിപ്പിക്കുന്നതിനുള്ള പരിശീലനക്കളരികൾ, ചർച്ചായോഗങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതോടൊപ്പം വനൽസുരക്ഷയെക്കുറിച്ചും, പൊതു സുരക്ഷയെക്കുറിച്ചും അവബോധം ഉളവാക്കുന്ന ഉള്ളടക്കങ്ങൾ വിവിധ സാമൂഹിക മാധ്യമങ്ങളിൽ അതോറിറ്റി പങ്ക് വെച്ചിട്ടുണ്ട്.