എമിറേറ്റിൽ മുൻകരുതൽ സുരക്ഷാ നടപടികളിൽ അവബോധം വളർത്തുന്നതിനായി അബുദാബി സിവിൽ ഡിഫെൻസ് ഒരു പ്രത്യേക സേഫ്റ്റി പട്രോൾ സംരംഭത്തിന് തുടക്കമിട്ടു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
مبادرة "دورية السلامة"، التي أطلقتها هيئة أبوظبي للدفاع المدني، توفر نموذجاً فاعلاً للتكامل بين التوعية المجتمعية والعمل الوقائي، ما يدعم نهج حكومة أبوظبي في بناء مجتمع آمن وقادر على مواجهة التحديات، ويسهم في الحفاظ على الأرواح والممتلكات، وتحسين جودة الحياة في الإمارة. pic.twitter.com/KL6WAQMeXH
— مكتب أبوظبي الإعلامي (@ADMediaOffice) June 14, 2025
മുൻകരുതൽ സുരക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കുന്നതിനും അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾ കൂടുതൽ ഫലപ്രദമാക്കുന്നതിനും ഈ പരിപാടിയിലൂടെ അബുദാബി സിവിൽ ഡിഫെൻസ് ലക്ഷ്യമിടുന്നു.
അബുദാബിയിലുടനീളമുള്ള വാണിജ്യ, വ്യാവസായിക, പാർപ്പിട സമുച്ചയങ്ങളിൽ സുരക്ഷ ഉറപ്പ് വരുത്തുന്നതിനാണ് ഇത്തരം ഒരു നടപടി. ഈ സുരക്ഷാ ബോധവത്‌കരണ പരിപാടിയിലൂടെ ഇത്തരം ഇടങ്ങളിലെ അധികൃതരെയും, നിവാസികളെയും അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിന് തയാറാക്കുന്നതിനാണ് അബുദാബി സിവിൽ ഡിഫെൻസ് ലക്ഷ്യമിടുന്നത്.
Cover Image: Abu Dhabi Media Office.