ഒമാൻ: 3 പേർക്ക് കൂടി COVID-19; നേപ്പാളിലേക്കും, പാക്കിസ്ഥാനിലേക്കും വ്യോമഗതാഗതം നിർത്തി

GCC News

ഒമാനിൽ മൂന്ന് പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു. ഇതോടെ ഒമാനിലെ കൊറോണാ വൈറസ് ബാധിതരുടെ എണ്ണം 55 ആയി. മുൻപ് രോഗബാധ സ്ഥിരീകരിച്ച ഗൾഫ് രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരുമായി ഇടപഴകിയ 3 ഒമാൻ പൗരന്മാർക്കാണ് ഞായറാഴ്ച്ച രോഗബാധ കണ്ടെത്തിയത്.

രോഗം വ്യാപിക്കുന്നത് തടയുന്നതിനായി കർശനമായ നടപടികളാണ് നിലവിൽ ഒമാനിൽ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ പൊതു ഗതാഗത സംവിധാനങ്ങളും താത്കാലികമായി നിർത്തലാക്കുകയും, സന്ദർശക വിസകൾ നിർത്തലാക്കുകയും, പൊതുപരിപാടികളും കായിക വിനോദങ്ങളും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ഒമാൻ തുറമുഖങ്ങളിലേക്ക് ഉല്ലാസനൗകകൾ അടുപ്പിക്കുന്നതിനും നിരോധനമുണ്ട്.

മാർച്ച് 22 ഞായറാഴ്ച്ച മുതൽ പാക്കിസ്ഥാനിലേക്കും നേപ്പാളിലേക്കുമുള്ള വിമാന സർവീസുകൾ ഒമാൻ നിർത്തിവെച്ചിട്ടുണ്ട്. ഏപ്രിൽ 4 വരെയാണ് പാകിസ്താനിലേക്കുള്ള നിയന്ത്രണം. നേപ്പാളിലേക്ക് മാർച്ച് 31 വരെയാണ് വിമാന സർവീസുകൾ ഒഴിവാക്കിയിട്ടുള്ളത്.