യു എ ഇ: 2024 മാർച്ച് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ, ഡീസൽ വില കൂടും

GCC News

2024 മാർച്ച് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2024 ഫെബ്രുവരി 29-നാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം ഇന്ധന വില 2024 ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് കൂടുന്നതാണ്.

2024 മാർച്ച് മാസത്തെ യു എ ഇയിലെ ഇന്ധന വില:

  • സൂപ്പർ 98 – ലിറ്ററിന് 3.03 ദിർഹം. (2024 ഫെബ്രുവരി മാസത്തിൽ ലിറ്ററിന് 2.88 ദിർഹം ആയിരുന്നു)
  • സ്പെഷ്യൽ 95 – ലിറ്ററിന് 2.92 ദിർഹം. (2024 ഫെബ്രുവരി മാസത്തിൽ ലിറ്ററിന് 2.76 ദിർഹം ആയിരുന്നു)
  • ഇ-പ്ലസ് 91 – ലിറ്ററിന് 2.85 ദിർഹം. (2024 ഫെബ്രുവരി മാസത്തിൽ ലിറ്ററിന് 2.69 ദിർഹം ആയിരുന്നു)
  • ഡീസൽ – ലിറ്ററിന് 3.16 ദിർഹം. (2024 ഫെബ്രുവരി മാസത്തിൽ ലിറ്ററിന് 2.99 ദിർഹം ആയിരുന്നു)

ഈ പുതുക്കിയ ഇന്ധന വില 2024 മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.