അബുദാബി: ബാർബിക്യൂ ഉപയോഗിക്കുന്നതിന് അനുമതി നൽകിയിട്ടുള്ള പൊതുഇടങ്ങളുടെ പട്ടിക

featured UAE

എമിറേറ്റിൽ ബാർബിക്യൂ ഉപയോഗിക്കുന്നതിന് അനുമതി നൽകിയിട്ടുള്ള പാർക്കുകളുടെ പട്ടിക സംബന്ധിച്ച് അബുദാബി മുനിസിപ്പാലിറ്റി ഒരു അറിയിപ്പ് പുറത്തിറക്കി. 2023 ജനുവരി 31-ന് രാത്രിയാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

പൊതുസുരക്ഷ ഉറപ്പ് വരുത്തുന്നതിനും, എമിറേറ്റിലെ പൊതുഇടങ്ങളുടെ മനോഹാരിത നിലനിർത്തുന്നതിനും ഔട്ഡോർ പാചകം, ബാർബിക്യൂ ഉപയോഗിച്ച് കൊണ്ടുള്ള ഗ്രില്ലിങ്ങ് മുതലായവ അതിനായി അനുവദിച്ചിട്ടുള്ള പ്രത്യേക ഇടങ്ങളിൽ മാത്രം നടത്താൻ പൊതുജനങ്ങളോട് മുനിസിപ്പാലിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.

ബാർബിക്യൂ സംവിധാനങ്ങൾ ഉപയോഗിക്കാൻ അബുദാബിയിൽ അനുമതി നൽകിയിട്ടുള്ള പാർക്കുകൾ:

അബുദാബി ഐലൻഡ്:

  • ഖലീജ് അൽ അറബി സ്ട്രീറ്റിലെ Park No 1, 2, 4, 5 എന്നിവ. (Park No 1, 2, 4, 5 on Khaleej Al Arabi Street.)
  • ഷെയ്ഖ് സായിദ് സ്ട്രീറ്റിലെ ഡോൾഫിൻ പാർക്ക്. (Dolphin Park on Sheikh Zayed Street.)
  • മുറൂർ റോഡിലെ അൽ സാഫറാന പാർക്ക്. (Al Zaafarana Park on Muroor Road.)
  • അൽ ഹൊസൻ സ്ട്രീറ്റിനും ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഫാമിലി പാർക്ക്. (Family Park between Al hosn Street and Khalid bin Al Waleed Street.)
  • മുബാറക് ബിൻ മുഹമ്മദ് സ്ട്രീറ്റിനും ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഫാമിലി പാർക്ക്. (Family Park between Mubarak Bin Muhammed Street and Khalid bin Al Waleed Street.)
  • അൽ ബതീൻ സ്ട്രീറ്റിനും, അൽ യസ്‌വ സ്ട്രീറ്റിനും ഇടയിൽ സ്ഥിതിചെയ്യുന്ന അൽ ബൂം ഗാർഡൻ. (Al Boom Garden between Al Bateen Street and Al Yazwa Street.)
  • അൽ യസ്‌വ സ്ട്രീറ്റിനും അൽ മഗാർ സ്ട്രീറ്റിനും ഇടയിൽ സ്ഥിതിചെയ്യുന്ന നോഫൽ പാർക്ക്. (Nofal Park between Al Yazwa Street and Al Maqar Street.)
  • സഹ്യാ സ്ട്രീറ്റിനും മിന ട്രാഫിക് സിഗ്നലിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഹെറിറ്റേജ് പാർക്ക്. (Heritage Park between Zahya Street and Mina Traffic Signal.)
  • സുൽത്താൻ ബിൻ സായിദ് സ്ട്രീറ്റിനും ഡൽമ ഇടയിൽ സ്ഥിതിചെയ്യുന്ന ഒഫീഷ്യൽ പാർക്ക്. (Official Park between Sultan bin Zayed Street and Dalma Street.)
  • ഖലീജ് അൽ അറബി സ്ട്രീറ്റിനും അൽ ബതീൻ സ്ട്രീറ്റിനും ഇടയിൽ സ്ഥിതിചെയ്യുന്ന അൽ സാജി ഗാർഡൻസ്. (Al Saji Gardens between Al Khaleej Al Arabi Street and Al Bateen Street.)

അബുദാബി മെയിൻലാൻഡ് മേഖല:

  • Rabdan Park.
  • Khalifa Park, Khalifa City.
  • Al Wathba Park and Garden.
  • Al Khatim Park.
  • Al Adlah Park.
  • Al Kadi Park.
  • Al Bairaq Park.
  • Al Barjeel Gardens.
  • Al Fanous Garden.
  • Gate Park, Yas Island.

അൽ ഐൻ സിറ്റി:

  • Al Qoaa Family Park, Al Wiqan.
  • Al Salamat Park, Al Maqam.
  • Al Khaznah Park, Al Maqam.
  • Remah Park, Al Maqam.
  • Green Mubazzarah Park, Downtown Area.
  • Muraijib Park, Downtown Area.
  • Hili Archaeological Park, Downtown Area.
  • Al Sulaimi Park, Downtown Area.
  • Al Foah Park, Downtown Area.
  • Al Shwaib Family Park, Al Hayer Area.
  • Nahil Family Park, Al Hayer Area.
  • Al Faqa’a Family Park, Al Hayer Area.
  • Al Hayer Park, Al Hayer Area.
  • Al Hayer Theme Park, Al Hayer Area.

അൽ ദഫ്‌റ മേഖല:

  • Al Mirfa City Walk.
  • Northern Garden.
  • Marabaa Ghayathi.
  • Al Sila’a Public Park.
  • Al Sila’a Beach.
  • Public Park, Madinat Zayed Area.
  • Sheikha Salama Bint Butti Park.
  • Madinat Zayed Oasis.

താഴെ പറയുന്ന നിബന്ധനകൾ പാലിച്ച് കൊണ്ടാണ് ഇത്തരം ഇടങ്ങളിൽ ബാർബിക്യൂ ഉപയോഗിക്കുന്നതിന് അനുമതി നൽകിയിരിക്കുന്നത്:

  • ഇത്തരം ഇടങ്ങളിൽ ഇതിനായി ഒരുക്കിയിരിക്കുന്ന കോൺക്രീറ്റ്/ കല്ല് ഗ്രില്ലുകളിൽ മാത്രമാണ് ബാർബിക്യൂ ചെയ്യാൻ അനുമതി.
  • ബാർബിക്യൂ ഉപയോഗിക്കുന്നതിന് അനുമതിയില്ലാത്ത ഇടങ്ങളിൽ മറ്റു കൽക്കരി, വിറക് എന്നിവ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പാചകം അനുവദിക്കുന്നതല്ല.
  • ഇത്തരം ഇടങ്ങളിൽ പ്രത്യേകമായി നൽകിയിട്ടുള്ള മുഴുവൻ നിർദ്ദേശങ്ങളും പാലിക്കേണ്ടതാണ്.

എമിറേറ്റിൽ അനുമതിയില്ലാത്ത ഇടങ്ങളിൽ ബാർബിക്യൂ സംവിധാനങ്ങൾ ഉപയോഗിക്കുന്നതും, ഭക്ഷണം പാചകം ചെയ്യുന്നതും 500 ദിർഹം പിഴ ലഭിക്കാവുന്ന നിയമലംഘനമാണ്.

Cover Image: Pixabay.