അബുദാബി: രണ്ട് പുതിയ പാലങ്ങൾ തുറന്നു

featured GCC News

അൽ ഖലീജ് അൽ അറബി സ്ട്രീറ്റിനും, ശഖ്‌ബൗത് ബിൻ സുൽത്താൻ സ്ട്രീറ്റിനും ഇടയിൽ രണ്ട് പുതിയ പാലങ്ങൾ തുറന്ന് കൊടുത്തതായി അബുദാബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് വകുപ്പ് അറിയിച്ചു. 2025 ജനുവരി 4-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഇതോടെ അൽ ഖലീജ് അൽ അറബി സ്ട്രീറ്റിനും, ശഖ്‌ബൗത് ബിൻ സുൽത്താൻ സ്ട്രീറ്റിനും ഇടയിൽ മുസഫ മേഖലയിലേക്കുള്ള യാത്രകൾ കൂടുതൽ സുഗമമാകുന്നതാണ്. തിരക്കേറിയ സമയങ്ങളിൽ ഈ മേഖലയിലെ ഗതാഗതത്തിരക്ക് എൺപത് ശതമാനം വരെ കുറയ്ക്കാൻ ഇതിലൂടെ സാധിക്കുന്നതാണ്.

അഞ്ച് വരികളുള്ള ഈ പാലങ്ങളിലൂടെ മണിക്കൂറിൽ 7500 വാഹങ്ങൾക്ക് കടന്ന് പോകാനാകുന്നതാണ്. കാൽനടയാത്രികർക്കും, സൈക്കിൾയാത്രികക്കുമുള്ള പ്രത്യേക പാതകൾ ഉൾപ്പെടുന്ന രീതിയിലാണ് ഈ പാലങ്ങൾ നിർമ്മിച്ചിരിക്കുന്നത്.