2025-നെ വരവേൽക്കുന്നതിന്റെ ഭാഗമായി എമിറേറ്റിലെ വിവിധ ഇടങ്ങളിൽ ഗംഭീരമായ കരിമരുന്ന് പ്രദർശനങ്ങൾ സംഘടിപ്പിക്കും. 2024 ഡിസംബർ 30-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
New Year’s Eve fireworks displays will take place at various locations and landmarks across #AbuDhabi, to observe the New Year and gather visitors from across the UAE. pic.twitter.com/TUa2KT0DT0
— مكتب أبوظبي الإعلامي (@ADMediaOffice) December 30, 2024
യു എ ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന സന്ദർശകർക്ക് ഒത്ത് ചേരുന്നതിനും, പുതുവർഷത്തെ വരവേൽക്കുന്നതിനുമുള്ള വേദികൾ ഒരുക്കുന്നതിന്റെ ഭാഗമായാണിത്. അബുദാബി നഗരത്തിലും, അൽ ഐനിലും, അൽ ദഫ്‌റയിലുമുള്ള വിവിധ ഇടങ്ങളിലാണ് പുതുവർഷാഘോഷങ്ങളുമായി ബന്ധപ്പെട്ട ഈ വെടിക്കെട്ട് പ്രദർശനങ്ങൾ ഒരുക്കുന്നത്.
താഴെ പറയുന്ന ഇടങ്ങളിലാണ് അബുദാബിയിൽ പുതുവർഷാഘോഷങ്ങളുടെ ഭാഗമായി കരിമരുന്ന് പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നത്:
അബുദാബി:
- അബുദാബി കോർണിഷ്.
- യാസ് ബേ വാട്ടർഫ്രണ്ട്, യാസ് ഐലൻഡ്.
- ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ, അൽ വത്ബ.
- ഹുദരിയത് ഐലൻഡ്.
- എമിറേറ്റ്സ് പാലസ് മൻഡറിൻ ഓറിയന്റൽ.
അൽ ഐൻ:
- ഹസ്സ ബിൻ സായിദ് സ്റ്റേഡിയം.
അൽ ദഫ്‌റ മേഖല:
- മദീനത് സായിദ്, പബ്ലിക് പാർക്ക്.
- ഖിയാത്തി, TAMM സെന്ററിന് പുറക് വശം.
- മുഖീറൈഹ് ബേ വാട്ടർഫ്രണ്ട്.
- ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ 2025.