അബുദാബിയിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന സമയങ്ങളിൽ അത്യാവശ്യ കാര്യങ്ങൾക്കായി വീടുകൾക്ക് പുറത്തിറങ്ങേണ്ടവർക്കായി ഓൺലൈനിലൂടെ പെർമിറ്റ് ലഭ്യമാക്കുന്നതിനുള്ള വെബ്സൈറ്റ് പ്രവർത്തനമാരംഭിച്ചു.
അബുദാബി പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.adpolice.gov.ae എന്ന വിലാസത്തിൽ ഇതിനുള്ള സൗകര്യമൊരുക്കിയതായി അധികൃതർ അറിയിച്ചിട്ടുണ്ട്. അബുദാബി പോലീസിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴിയാണ് ഈ അറിയിപ്പ്.
adpolice.gov.ae എന്ന വെബ്‌സൈറ്റിൽ മൂവ് പെർമിറ്റിനുള്ള ലിങ്ക് ക്ലിക്ക് ചെയ്താൽ പൊതുജനങ്ങൾക്ക് ഈ സേവനം ലഭ്യമാകുന്നതാണ്. മൊബൈൽ ഫോൺ നമ്പറും, സ്വകാര്യ വിവരങ്ങളും നൽകി അനുമതിക്കായി അപേക്ഷിക്കാവുന്നതാണ്.