പൊതുഗതാഗത സംവിധാനങ്ങളും പൊതു നിരത്തുകളും അണുവിമുക്തമാക്കി യു എ ഇ

GCC News

മാർച്ച് 26-നു വൈകീട്ട് എട്ട് മണിക്ക് യു എ ഇയിൽ ആരംഭിച്ച ദേശീയ അണുനശീകരണ യജ്ഞത്തിന്റെ ഭാഗമായി രണ്ടാം ദിവസവും രാജ്യവ്യാപകമായി ഊർജ്ജിതമായ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. പൊതുനിരത്തുകൾ, പൊതു ഇടങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി അണുവിമുക്തമാക്കി. ദുബായിൽ മെട്രോ, ട്രാം, ബസുകൾ, ടാക്‌സികൾ, വിമാനങ്ങൾ എന്നിവയിലെല്ലാം ശുചീകരണ പ്രവർത്തനങ്ങൾ കിടയറ്റ രീതിയിൽ പ്രാവർത്തികമാക്കി.

ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം ശുചീകരണ പ്രവർത്തകരുടെ ഒരു സൈന്യം തന്നെ രംഗത്തിറങ്ങി. ഡ്രോണുകളും അത്യാധുനിക ശുചീകരണ ഉപകരണങ്ങളും അണുനശീകരണ സംവിധാനങ്ങളും ഉപയോഗിച്ചാണ് മാർച്ച് 26 മുതൽ മാർച്ച് 28 വരെ ദിനവും വൈകീട്ട് 8 മുതൽ രാവിലെ 6 വരെ ഈ ദേശീയ യജ്ഞം നടപ്പിലാക്കുന്നത്.

ദുബായ് മെട്രോയുടെ അണുനശീകരണ പ്രവർത്തനങ്ങൾ RTA പങ്കുവെച്ചു:

https://twitter.com/DXBMediaOffice/status/1243636195852259331

ദുബായിലെ പൊതുഗതാഗതത്തിനുള്ള ബസുകൾ ശുചീകരിക്കുന്നു:

RTA ടാക്‌സികൾ അണുവിമുക്തമാക്കുന്നു:

അബുദാബിയിലും പൊതുനിരത്തുകളിലും പൊതു ഇടങ്ങളിലും അണുനശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാണ്.