ഏപ്രിൽ 23, വ്യാഴാഴ്ച്ച മുതൽ പൊതുഗതാഗത്തിനുള്ള ബസ് സർവീസുകൾ താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്സ് (DMT) അറിയിച്ചു.
കൊറോണാ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെയാണ് ബസ് സർവീസുകൾ നിർത്തലാക്കുന്നത് ഇന്ന് DMT വ്യക്തമാക്കിയിട്ടുണ്ട്.