ഏപ്രിൽ 23 മുതൽ താത്കാലികമായി നിർത്തലാക്കിയ അബുദാബിയിലെ പൊതുഗതാഗത രംഗത്തെ ബസ് സർവീസുകൾ ഏപ്രിൽ 25, ശനിയാഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്സ് (DMT) അറിയിച്ചു.
COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി ഏപ്രിൽ 23, വ്യാഴാഴ്ച്ച രാവിലെ മുതൽ 48 മണിക്കൂർ നേരം അബുദാബിയിൽ ബസുകളിൽ അണുവിമുക്തമാക്കുന്ന പ്രവർത്തനങ്ങൾ നടത്തുമെന്നും DMT ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.
ശുചീകരണ പ്രവർത്തനങ്ങൾക്കും, അണുനശീകരണ നടപടികൾക്കും ശേഷം ഏപ്രിൽ 25, ശനിയാഴ്ച്ച രാവിലെ 6 മണിയോട് കൂടിയാണ് സർവീസുകൾ പുനരാരംഭിക്കുക എന്നാണ് നിലവിൽ DMT അറിയിച്ചിട്ടുള്ളത്. പൊതുഗതാഗത്തിനുള്ള ബസ് സർവീസുകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ താത്കാലികമായി താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായി DMT നേരത്തെ അറിയിച്ചിരുന്നു.