അബുദാബി: പുതുവത്സര ദിനത്തിൽ ട്രക്കുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കുന്നതിന് വിലക്ക്

featured UAE

പുതുവത്സര ദിനത്തിൽ നഗരത്തിലെ എല്ലാ റോഡുകളിലും ട്രക്കുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി അബുദാബി പോലീസ് അറിയിച്ചു. 2022 ഡിസംബർ 29-ന് രാത്രിയാണ് അബുദാബി പോലീസ് ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ട്രക്കുകൾ, തൊഴിലാളികളെ കൊണ്ട് പോകുന്ന ബസുകൾ, മറ്റു വലിയ വാഹനങ്ങൾ എന്നിവയ്ക്ക് അബുദാബി ഐലൻഡിലെ എല്ലാ റോഡുകളിലും, സ്ട്രീറ്റുകളിലും പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഷെയ്ഖ് സായിദ് ബ്രിഡ്ജ്, ഷെയ്ഖ് ഖലീഫ ബ്രിഡ്ജ്, മുസഫ ബ്രിഡ്ജ്, അൽ മഖ്‌ത ബ്രിഡ്ജ് എന്നീ പ്രവേശനകവാടങ്ങളിലൂടെ ഇത്തരം വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്നതിനും ഈ വിലക്ക് ബാധകമാണ്.

Source: Abu Dhabi ITC.

2022 ഡിസംബർ 31-ന് രാവിലെ 7 മണി മുതൽ 2023 ജനുവരി 1-ന് രാവിലെ 7 മണി വരെ ഈ വിലക്ക് ബാധകമാണ്. ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെട്ടിട്ടുള്ള കമ്പനികളുടെ വാഹനങ്ങൾക്ക് ഈ വിലക്ക് ബാധകമല്ല.

WAM