യു എ ഇ: അബുദാബിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ യാത്ര പുറപ്പെടുന്ന ടെർമിനലിൽ മാറ്റം വരുത്തി

GCC News

അബുദാബിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ യാത്ര പുറപ്പെടുന്ന ടെർമിനലിൽ മാറ്റം വരുത്തിയതായി എയർ ഇന്ത്യ അധികൃതർ അറിയിച്ചു. യു എ ഇയിലെ ഇന്ത്യൻ എംബസിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

https://twitter.com/FlyWithIX/status/1382239305939132416

ഏപ്രിൽ 14-നാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം, ഏപ്രിൽ 14-ന് വൈകീട്ട് 4 മണി മുതൽ അബുദാബിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ ടെർമിനൽ 2-ൽ നിന്നാണ് യാത്ര പുറപ്പെടുന്നത്.

അബുദാബി എയർപോർട്ടിലെത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ ടെർമിനൽ 3-ലാണ് യാത്ര അവസാനിപ്പിക്കുന്നതെന്നും ഈ അറിയിപ്പിൽ വ്യക്തമാക്കുന്നു. അബുദാബി എയർപോർട്ടിലേക്ക് പ്രവേശിക്കുന്നവർക്ക് RT-PCR ടെസ്റ്റ് നിർബന്ധമാണെന്നും ഈ അറിയിപ്പിൽ വ്യക്തമാക്കുന്നു.