അജ്‌മാൻ: സർക്കാർ മേഖലയിൽ 2024 ജനുവരി 1-ന് അവധി

featured GCC News

പുതുവർഷം പ്രമാണിച്ച് എമിറേറ്റിലെ സർക്കാർ മേഖലയിൽ 2024 ജനുവരി 1, തിങ്കളാഴ്ച്ച അവധിയായായിരിക്കുമെന്ന് അജ്‌മാൻ അധികൃതർ അറിയിച്ചു. 2023 ഡിസംബർ 25-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം അറിയിച്ചത്.

അജ്‌മാൻ ഹ്യൂമൻ റിസോഴ്സസ് വകുപ്പാണ് ഈ അറിയിപ്പ് നൽകിയത്. അവധിയ്ക്ക് ശേഷം അജ്‌മാനിലെ സർക്കാർ സ്ഥാപനങ്ങൾ 2024 ജനുവരി 2, ചൊവ്വാഴ്ച്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്നും ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.