2024 ജൂൺ 2 മുതൽ ഷെയ്ഖ് റാഷിദ് ബിൻ സയീദ് റോഡിലെ ഒരു മേഖലയിൽ ഗതാഗതം വഴിതിരിച്ച് വിടുമെന്ന് അജ്‌മാൻ പോലീസ് അറിയിച്ചു. 2024 മെയ് 30-നാണ് അജ്‌മാൻ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
അജ്‌മാൻ പോർട്ട് മേഖലയിൽ നിന്നും, നഗരഹൃദയത്തിൽ നിന്നും ഷെയ്ഖ് ഖലീഫ ഇന്റർസെക്‌ഷൻ ഭാഗത്തേക്ക് വരുന്ന വാഹനങ്ങളാണ് വഴിതിരിച്ച് വിടുന്നത്.
ഈ മേഖലയിലൂടെ കടന്ന് പോകുന്ന വാഹനങ്ങൾ ട്രാഫിക് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പോലീസ് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.