എമിറേറ്റിലെ സർക്കാർ മേഖലയിൽ 2024 ഏപ്രിൽ 18, 19 തീയതികളിൽ റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചതായി അജ്‌മാൻ അധികൃതർ അറിയിച്ചു. 2024 ഏപ്രിൽ 17-ന് രാത്രിയാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് അനുസരിച്ച് അജ്‌മാനിലെ മുഴുവൻ സർക്കാർ ജീവനക്കാർക്കും 2024 ഏപ്രിൽ 18, വ്യാഴം, ഏപ്രിൽ 19, വെള്ളി ദിനങ്ങളിൽ റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്തുന്നതിന് അധികൃതർ തീരുമാനിച്ചിട്ടുണ്ട്.