എമിറേറ്റിൽ ട്രാഫിക് നിയമനലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴുതുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി അജ്‌മാൻ പോലീസ് അറിയിച്ചു. 2024 നവംബർ 1-നാണ് അജ്‌മാൻ പോലീസ് ഇക്കാര്യം അറിയിച്ചത്.
شرطة عجمان تعلن عن تخفيض بنسبة 50% على المخالفات المرورية pic.twitter.com/0eOzxw3Jbg
— ajmanpoliceghq (@ajmanpoliceghq) November 1, 2024
2024 ഒക്ടോബർ 31-ന് മുൻപ് ചുമത്തപ്പെട്ടിട്ടുള്ള ട്രാഫിക് പിഴുതുകകൾക്കാണ് അമ്പത് ശതമാനം ഇളവ് അനുവദിക്കുന്നത്. എന്നാൽ ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾക്ക് ഈ ഇളവ് ബാധകമല്ല.
2024 നവംബർ 4 മുതൽ 2024 ഡിസംബർ 15 വരെയുള്ള കാലയളവിലാണ് ഈ ഇളവ് ലഭിക്കുന്നത്.
താഴെ പറയുന്ന ഗുരുതര ട്രാഫിക് നിയമലംഘനങ്ങൾക്ക് ഈ ഇളവ് ലഭ്യമാകുന്നതല്ല:
- മറ്റുള്ളവരുടെ ജീവനും, സുരക്ഷയ്ക്കും, സ്വന്തം ജീവനും അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനം (വലിയ ചരക്ക് വാഹനങ്ങൾ ഉൾപ്പടെ) ഓടിക്കുന്നതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ.
- ഓവർടേക്ക് ചെയ്യുന്നതിന് അനുമതിയില്ലാത്ത ഇടങ്ങളിൽ ട്രക്ക് ഡ്രൈവർമാർ വാഹനങ്ങൾ ഓവർടേക്ക് ചെയ്യുന്നതിന് ചുമത്തിയിട്ടുള്ള പിഴതുകകൾ.
- 80 കിലോമീറ്ററിലധികമുള്ള പരമാവധി വേഗപരിധി സംബന്ധിച്ച നിബന്ധനകളുടെ ലംഘനം.
- അനുമതി കൂടാതെ വാഹനങ്ങളുടെ എഞ്ചിൻ, ചട്ടക്കൂട് എന്നിവയിൽ മാറ്റങ്ങൾ വരുത്തുന്നതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ.
- റെഡ് സിഗ്നൽ മറികടക്കുന്നതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ.