തായിഫിലെ അൽ ഹദ റോഡ് 2025 ജനുവരി 1 മുതൽ താത്കാലികമായി അടയ്ക്കുമെന്ന് സൗദി റോഡ്സ് ജനറൽ അതോറിറ്റി (RGA) അറിയിച്ചു. 2024 ഡിസംബർ 30-നാണ് RGA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
لتنفيذ أعمال الصيانة ⚠️
— الهيئة العامة للطرق (@RGAsaudi) December 30, 2024
إغلاق طريق عقبة الهدا بمحافظة #الطائف اعتبارًا من 2025/1/1م ولمدة شهرين. pic.twitter.com/3pBKKkJaMQ
ഈ റോഡിലെ അറ്റകുറ്റപ്പണികൾക്കായാണ് ഈ തീരുമാനം. റോഡ്സ് സെക്യൂരിറ്റിമായി ചേർന്ന് രണ്ട് മാസത്തേക്കാണ് അൽ ഹദ റോഡ് അടയ്ക്കുന്നതെന്നാണ് RGA അറിയിച്ചിരിക്കുന്നത്.
ഈ കാലയളവിൽ ഈ മേഖലയിലൂടെയുള്ള യാത്രകൾക്കായി യാത്രികർ അൽസൈൽ അൽകബീർ റോഡ് പോലുള്ള മറ്റു റോഡുകൾ ഉപയോഗിക്കണമെന്ന് RGA നിർദ്ദേശിച്ചിട്ടുണ്ട്.
Cover Image: Saudi Press Agency.