ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനായി ഇതുവരെ ഏതാണ്ട് ഒരു ദശലക്ഷത്തോളം പേർ രാജ്യത്തേക്ക് പ്രവേശിച്ചതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്) അറിയിച്ചു. 2024 ജൂൺ 3-നാണ് സൗദി പ്രസ്സ് ഏജൻസി ഇക്കാര്യം അറിയിച്ചത്.
ഇതുവരെ 935,966 തീർത്ഥാടകരാണ് സൗദി അറേബ്യയുടെ കര, കടൽ, വ്യോമ അതിർത്തികളിലൂടെ ഇത്തവണത്തെ ഹജ്ജിനായി വിദേശരാജ്യങ്ങളിൽ നിന്നെത്തിയിരിക്കുന്നത്. 2024 ജൂൺ 1 വരെയുള്ള കണക്കുകൾ പ്രകാരമാണിത്.
ഇതിൽ 896,287 പേർ വിമാനത്താവളങ്ങളിലൂടെയാണ് സൗദി അറേബ്യയിലേക്ക് പ്രവേശിച്ചിരിക്കുന്നത്. 37,280 ഹജ്ജ് തീർത്ഥാടകർ ഇതുവരെ കര അതിർത്തികളിലൂടെ സൗദി അറേബ്യയിലേക്ക് പ്രവേശിച്ചിട്ടുണ്ട്.
Cover Image: Saudi Press Agency.