കുവൈറ്റ്: കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏതാണ്ട് ഇരുപതിനായിരത്തോളം പ്രവാസി വർക്ക് പെർമിറ്റുകൾ റദ്ദ് ചെയ്തു

GCC News

കഴിഞ്ഞ രണ്ട് മാസത്തിനിടെ കുവൈറ്റിൽ 19995 പ്രവാസികളുടെ വർക്ക് പെർമിറ്റുകൾ റദ്ദ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവറിൽ നിന്നുള്ള ഔദ്യോഗിക കണക്കുകൾ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

2021 ജനുവരി 12-നും, മാർച്ച് 7-നും ഇടയിലുള്ള കണക്കുകളാണിവ. ഇത്തരത്തിൽ റദ്ദ് ചെയ്ത വർക്ക് പെർമിറ്റുകളിൽ 12391 എണ്ണം റെസിഡൻസി കാലാവധി അവസാനിച്ച പ്രവാസികളുടേതാണ്. നിലവിലെ യാത്രാ വിലക്കുകളെ തുടർന്ന് കുവൈറ്റിന് പുറത്ത് കുടുങ്ങികിടക്കുന്ന പ്രവാസികളാണ് ഇതിൽ ഭൂരിഭാഗമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

6245 പ്രവാസികൾ തങ്ങളുടെ വർക്ക് പെർമിറ്റുകൾ സ്വയം റദ്ദ് ചെയ്യുകയും, തങ്ങളുടെ സ്വദേശങ്ങളിലേക്ക് മടങ്ങി പോയതായും കണക്കുകൾ സൂചിപ്പിക്കുന്നു.