ഒമാൻ: പ്രവാസികൾക്ക് ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു

GCC News

രാജ്യത്തെ പ്രവാസികൾക്ക് 2021 ഒക്ടോബർ 12 മുതൽ ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിന്റെ ആദ്യ ഡോസ് കുത്തിവെപ്പ് ലഭ്യമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒക്ടോബർ 12-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

https://twitter.com/OmaniMOH/status/1447878914873995265

ഇതിനായുള്ള മുൻ‌കൂർ ബുക്കിങ്ങ് ആരംഭിച്ചതായും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഒമാനിലെ പ്രവാസികളായ താമസക്കാർക്ക് ‘Tarassud Plus’ ആപ്പിലൂടെയോ, https://covid19.moh.gov.om/#/home എന്ന വിലാസത്തിലോ ഇതിനായുള്ള രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്.

“2021 ഒക്ടോബർ 12 മുതൽ പ്രവാസി തൊഴിലാളികൾക്ക് ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിന്റെ ആദ്യ ഡോസ് കുത്തിവെപ്പ് ലഭ്യമാണ്. മുൻ‌കൂർ ബുക്കിങ്ങിന് അനുസൃതമായാണ് ഈ വാക്സിൻ നൽകുന്നത്. ‘Tarassud Plus’ ആപ്പിലൂടെ ഈ ബുക്കിംഗ് പൂർത്തിയാക്കാവുന്നതാണ്.”, ഒമാൻ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.