9 മാസത്തിനുള്ളിൽ 68.6 ദശലക്ഷം യാത്രികർ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സഞ്ചരിച്ചു

featured GCC News

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB) 2024 ലെ ആദ്യ ഒമ്പത് മാസങ്ങളിൽ വാർഷിക ട്രാഫിക്കിൽ 6.3% വളർച്ച കൈവരിച്ചു. 2024 സെപ്റ്റംബർ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം 68.6 ദശലക്ഷം ദശലക്ഷം യാത്രികരാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഈ വർഷം സഞ്ചരിച്ചത്.

2024-ലെ മൂന്നാം പാദത്തിൽ മാത്രം ഏതാണ്ട് 23.7 ദശലക്ഷം യാത്രികരാണ് ഈ വിമാനത്താവളം ഉപയോഗിച്ചത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ മൂന്നാം പാദത്തിൽ 111,300-ലധികം ഫ്ലൈറ്റുകൾ യാത്രാ സേവനങ്ങൾ നൽകിയിട്ടുണ്ട്.

ഇതോടെ ഈ വർഷത്തെ ആദ്യ ഒമ്പത് മാസത്തെ കണക്കുകൾ പ്രകാരം 327,700 ഫ്ലൈറ്റ് സർവീസുകൾ ഈ വിമാനത്താവളത്തിൽ നിന്ന് നടന്നിട്ടുണ്ട്. ആകെ ഫ്ലൈറ്റുകളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6.4 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2024-ന്റെ അവസാന പാദത്തിൽ 23.2 ദശലക്ഷം അതിഥികളെ സ്വാഗതം ചെയ്യുമെന്ന് DXB പ്രതീക്ഷിക്കുന്നുണ്ട്.